GOODWILL HYPERMART

 

pope francis

Gold Rate Today: വമ്പൻ കുതിപ്പ്, റെക്കോർഡുകൾ തകർത്ത് സ്വർണവില; ഇന്നത്തെ നിരക്കറിയാം (28-03-2025)

HONESTY NEWS

സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവ്വകാല റെക്കോർഡിൽ. വമ്പൻ കുതിപ്പാണ് ഇന്ന് ഒറ്റദിവസംകൊണ്ട് സ്വര്ണവിലയിലുണ്ടായത്. പവന് ഇന്ന് 840 രൂപയാണ് വർധിച്ചത്. ഇതോടെ വീണ്ടും സ്വർണവില  66000 കടന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണിവില 66720 രൂപയാണ്. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 1240 രൂപയാണ് സ്വർണത്തിന് ഉയർന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8340 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6840 രൂപയാണ്. 


വെള്ളിയുടെ വിലയും കുത്തനെ ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 112 രൂപയാണ്.  ഇന്ന് ഒരു പവൻ സ്വർണാഭരണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 72400 രൂപ നൽകണം. രാജ്യാന്തര സ്വർണ്ണവില 3075 ഡോളറും രൂപയുടെ വിനിമയ നിരക്ക് 85.61 ആണ്. ട്രംപിന്റെ വാഹന താരിഫുകൾ ആഗോള വിപണിയിൽ കൂടുതൽ അനിശ്ചിതത്വം ഉണ്ടാക്കിയതോടെയാണ് സ്വർണ്ണ വില റെക്കോർഡ് ഉയരത്തിലെത്തിയത്. രാജ്യാന്തര സ്വർണ്ണവില 3085 ഡോളർ കടന്നാൽ 3150 ഡോളർ വരെ പോയേക്കാവുന്ന സൂചനകളാണ് വരുന്നത്.

 

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.