HONESTY NEWS ADS

 HONESTY NEWS ADS


ഇടുക്കിയിൽ ഹൈബ്രിഡ് കഞ്ചാവുമായി സിനിമ മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ഇടുക്കി: ഹൈബ്രിഡ് കഞ്ചാവുമായി സിനിമ മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ഇടുക്കിയിൽ ഹൈബ്രിഡ് കഞ്ചാവുമായി സിനിമ മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ. ആർ ജി വയനാട് എന്ന പേരിൽ അറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥ് ആണ് അറസ്റ്റിലായത്. ആവേശം, പൈങ്കിളി, സൂക്ഷ്മദർശിനി, രോമാഞ്ചം, ജാനേമൻ തുടങ്ങിയ സിനിമകളുടെ മേക്കപ്പ്മാനായി രഞ്ജിത്ത് ജോലി ചെയ്തിട്ടുണ്ട്. വാഹനപരിശോധനയിൽ ഇയാളിൽ നിന്ന് 45 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടി.


എക്സൈസ് വകുപ്പിന്റെ ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിന്റെ ഭാഗമായി മൂലമറ്റം എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ട്രേഡ്) അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫീസര്‍ (ട്രേഡ്) രാജേഷ് വി ആര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഷറഫ് അലി, ചാള്‍സ് എഡ്വിന്‍ എന്നിവരും പങ്കെടുത്തു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS