HONESTY NEWS ADS

 HONESTY NEWS ADS


മാസപ്പടിയിൽ വിജിലൻസ് അന്വേഷണമില്ല; ഹർജി ഹൈക്കോടതി തള്ളി

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്കെതിരായ മാസപ്പടി ആരോപണത്തിൽ വിജിലൻസ് അന്വേഷണമില്ല.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്കെതിരായ മാസപ്പടി ആരോപണത്തിൽ വിജിലൻസ് അന്വേഷണമില്ല. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുളള പുനപരിശോധനാ ഹർജി ഹൈക്കോടതി തള്ളി. മാത്യു കുഴൽനാടനും ​ഗിരീഷ് ബാബുവും നൽകിയ ഹർജികളാണ് തള്ളിയത്. മുഖ്യമന്ത്രിയുടെ മകളെന്ന സ്ഥാനം ഉപയോഗിച്ച് വീണാ വിജയന്റെ എക്സാലോജിക് കമ്പനി സിഎംആർഎൽഎല്ലിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന് ഹർജിക്കാർ ആരോപിച്ചു. ഹർജി രാഷ്ട്രീയ പ്രേരിതമെന്ന വിജിലൻസ് കോടതി പരാമർശം അനാവശ്യമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി, പരാമർശം ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് കെ.ബാബുവിന്റെബെഞ്ചാണ് വിധി പറഞ്ഞത്.


മൂവാറ്റുപുഴ വിജിലന്‍സ് കോടതിയും ഹൈക്കോടതി സിംഗിള്‍ ബെഞ്ചും നേരത്തെ ഈ ആവശ്യം തളളിയിരുന്നു. സിഎംആര്‍എല്‍ മാസപ്പടി കേസില്‍ 185 കോടി രൂപയുടെ അഴിമതിയെന്ന് കേന്ദ്ര സര്‍ക്കാര്‍ ജനുവരിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എസ്എഫ്‌ഐഒ -ഐടി വകുപ്പുകളുടെ അന്വേഷണത്തിലെ കണ്ടെത്തലാണ് ഡല്‍ഹി ഹൈക്കോടതിയില്‍ കേന്ദ്രം സമര്‍പ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് എന്ന കമ്പനിയില്‍നിന്ന് മാസപ്പടി ഇനത്തില്‍ 3 വര്‍ഷത്തിനിടെ 1.72 കോടി രൂപ നല്‍കിയെന്നാണ് വിവാദം.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS