
പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ച കേസിൽ പരാതിയ്ക്ക് 29 വർഷത്തെ കഠിന തടവും പിഴയും. പാമ്പാടുമ്പാറ, നെല്ലിപ്പാറ ഭാഗം, ചെമ്പൊട്ടിൽ വീട്ടിൽ ഷിനാസ്സിനെ (26)യാണ് കട്ടപ്പന പോക്സോ കോടതി 29 വർഷത്തെ കഠിന തടവിനും 65000/- രൂപ പിഴയ്ക്കും ശിക്ഷ വിധിച്ചത്. 2022- ൽ ആണ് കേസിനാസ്പതമായ സംഭവം നടന്നത്. നെടുംകണ്ടം പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീ. ബിനു ബി.എസ് ആണ് കേസ് അന്വേഷിച്ചത്.