HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

ഒളിവിൽ കഴിഞ്ഞത് 37 വർഷം; നിരവധി കേസുകളിലെ പ്രതിപിടിയിൽ, അറസ്റ്റിലായത് ഇടുക്കി കാഞ്ചിയാർ സ്വദേശി

ഇടുക്കി: 37 വര്‍ഷമായി ഒളിവിലായിരുന്ന പ്രതി പിടിയിൽ

കട്ടപ്പന പോലീസ് സ്റ്റേഷന്‍ പരിധിയിലെ മോഷണം, ആയുധങ്ങള്‍ കൊണ്ടുള്ള ദേഹോപദ്രവം ഉൾപ്പെടെ കേസുകളിലും, നിരവധി ഫോറെസ്റ്റ് കേസുകളിലും പ്രതിയായി 1988 മുതല്‍ 37 വര്‍ഷമായി ഒളിവിലായിരുന്ന പ്രതി പിടിയിൽ.  ഇടുക്കി കാഞ്ചിയാർ സ്വദേശി പാലപ്ലക്കൽ വീട്ടില്‍ മോഹനൻ നായരാണ് അറസ്റ്റിലായത്. ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ പിടികിട്ടാപ്പുള്ളികളെ കണ്ടുപിടിക്കുന്ന പ്രത്യേക സ്ക്വാഡ് (LP Squad) നടത്തിയ അന്വേഷണത്തിന്റെ അവസാനം ഇയാള്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പര്‍ കണ്ടുപിടിക്കുവാന്‍ ഇടയായി. 


മൊബൈല്‍ നമ്പര്‍ പിന്‍തുടര്‍ന്ന പോലീസ് സംഘം എത്തിച്ചേര്‍ന്നത് കർണാടക സംസ്ഥാനത്തെ കൂർഗ് ജില്ലയിലെ പൊന്നമ്പെട്ടിനു സമീപമുള്ള സുലുഗോഡ് എന്ന മലകള്‍ക്കിടയില്‍ ഉള്ള സ്ഥലത്തു ആയിരുന്നു. തിരിച്ചറിയുവാന്‍ ഒരു ഫോട്ടോപോലും ഇല്ലാത്ത അവസ്ഥയില്‍ 37 വര്‍ഷം മുന്‍പുള്ള ഏകദേശരൂപത്തില്‍ നിന്നാണ്  അന്വേഷണസംഘം അതിവിദഗ്ദമായി പ്രതിയിലേക്കെത്തിയത്. പ്രതിയെ ‌കേസിന്റെ വിവരങ്ങൾ പറഞ്ഞു മനസ്സിലാക്കുകയും കോടതി റിമാന്റ‍് ചെയ്ത് പീരുമേട് ജയിലിലാക്കുകയും ചെയ്തു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA