
ആലപ്പുഴ തകഴിയില്‍ റെയില്‍വേ ക്രോസിന് സമീപം രണ്ട് പേര്‍ ട്രെയിന്‍ തട്ടി മരിച്ചു. ട്രെയിനിനു മുന്നില്‍ ചാടി മരിച്ചതെന്നാണ് സൂചന. കേളമംഗലം സ്വദേശിനി 35 കാരി പ്രിയയും മകളുമാണ് മരിച്ചത്. ജീവനാെടുക്കിയതെന്നാണ് എന്ന് പ്രാഥമിക നിഗമനം. ഇരുവരും സ്‌കൂട്ടറില്‍ എത്തിയശേഷം ട്രെയിനിനു മുന്നില്‍ ചാടുകയായിരുന്നു എന്ന് ദൃക്‌സാക്ഷി പറയുന്നു. അമ്പലപ്പുഴ പൊലീസ് സ്ഥലത്തെത്തി.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)