
കോട്ടയത്ത് മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്കിനെ കാണാതായി. കിഴവങ്കുളം സ്വദേശിനി ബിസ്മി (41) യെ ആണ് കാണാതായത്. ഇന്നലെ പഞ്ചായത്ത് ഓഫീസിൽ ജോലിക്ക് എത്തിയിരുന്നില്ല. വീട്ടുകാരുടെ പരാതിയിൽ പള്ളിക്കത്തോട് പൊലീസ് അന്വേഷണം തുടങ്ങി. രാവിലെ വീട്ടിൽനിന്നും പുറപ്പെട്ട ബിസ്മി സ്വകാര്യ ബസിൽ കയറിപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വൈകുന്നേരം ഭർത്താവ് ബിസ്മിയെ വീട്ടിലേയ്ക്ക് കൂട്ടാനായി പഞ്ചായത്ത് ഓഫീസിൽ എത്തിയപ്പോഴാണ് ജോലിക്ക് എത്തിയിരുന്നില്ല എന്ന് അറിയുന്നത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.