.png)
പെരുമ്പാവൂര്‍ മുടിക്കലില്‍ ഒഴുക്കില്‍പ്പെട്ട് കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു. മുടിക്കല്‍ സ്വദേശി പുളിയക്കുടി ഷാജിയുടെ മകള്‍ ഫാത്തിമ(19)ആണ് മരിച്ചത്. പുഴയരികിലെ പാറയില്‍ നിന്ന് കാല്‍വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഫാത്തിമയോടൊപ്പം വെള്ളത്തില്‍ വീണ സഹോദരി ഫര്‍ഹത്തിനെ(15) രക്ഷപ്പെടുത്തി. പുഴയരികില്‍ നടക്കാനിറങ്ങിയതായിരുന്നു സഹോദരിമാര്‍.
രാവിലെ നടത്തം കഴിഞ്ഞ് പുഴയരികിലുള്ള പാറയില്‍ വിശ്രമിക്കുമ്പോഴാണ് കാല്‍വഴുതി വെള്ളത്തില്‍ വീണത്. സമീപത്ത് ചൂണ്ട ഇട്ടുകൊണ്ടിരുന്നയാള്‍ ഫര്‍ഹത്തിനെ രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീട് ഫര്‍ഹത്തിനെ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ സംഘം എത്തി രണ്ടു മണിക്കൂറോളം തിരച്ചില്‍ നടത്തിയാണ് ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയത്. ഫാത്തിമ പെരുമ്പാവൂര്‍ മാര്‍ത്തോമ കോളേജിലെയും ഫര്‍ഹത് മുടിക്കല്‍ മേരി സ്‌കൂളിലെയും വിദ്യാര്‍ത്ഥികളാണ്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.