HONESTY NEWS ADS

 HONESTY NEWS ADS


ഇടുക്കിയിൽ മകളെ പീഡിപ്പിച്ച കേസ്; പിതാവിന് 17 വർഷം കഠിന തടവും പിഴയും

ഇടുക്കി: സ്വന്തം മകളെ പീഡിപ്പിച്ച കേസിൽ പിതാവിനെ 17 വർഷം കഠിന തടവിന് വിധിച്ച് കോടതി

സ്വന്തം മകളെ പീഡിപ്പിച്ച കേസിൽ പിതാവിനെ 17 വർഷം കഠിന തടവിന് വിധിച്ച് കോടതി. ഇടുക്കി ജില്ലയിലെ പൂമാല സ്വദേശിയായ 41 കാരനെതിരെയുള്ള കേസിലാണ് വിധി വന്നത്. 17 വർഷത്തെ കഠിന തടവ് കൂടാതെ 1,50,000 രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്. പൈനാവ് അതിവേ​ഗ കോടതി ജഡ്ജി ലൈജുമോൾ ഷെരീഫ് ആണ് കേസിൽ വാദം കേട്ട് വിധി പുറപ്പെടുവിച്ചത്. 2022 ലാണ് പ്രതി മകളെ പീഡിപ്പിച്ചത്.


പെൺകുട്ടിയുടെ അമ്മ കുട്ടിയേയും അനുജത്തിയേയും വീട്ടിലാക്കി അയൽക്കൂട്ടത്തിന് പോയപ്പോഴാണ് സംഭവം നടന്നത്. അച്ഛൻ മുറിയിലേക്ക് വിളിച്ചുവരുത്തി കടന്നു പിടിച്ചു എന്നും ഇതിന് മുമ്പും പിതാവിൽ നിന്ന് മോശം അനുഭവം ഉണ്ടായി എന്നും കുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ മടിച്ചു നിന്ന പെൺകുട്ടിയോട് കൂട്ടുകാരി കാര്യം ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. 


വിവരം അറിഞ്ഞ പെൺകുട്ടിയുടെ കൂട്ടുകാരി അത് സ്വന്തം വീട്ടിൽ അറിയിച്ചു. തുടർന്ന് വീട്ടുകാർ സ്കൂളിൽ അറിയിച്ചു. സ്കൂൾ അധികൃതരാണ് പീഡനവിവരം പൊലീസിൽ അറിയിച്ചത്. കേസിന്റെ വിചാരണാ വേളയിൽ പെൺകുട്ടിയുടെ അമ്മ കൂറുമാറുന്ന സാഹചര്യം വരെ ഉണ്ടായിരുന്നു. പിഴത്തുക കുട്ടിക്ക് നൽകണം എന്ന് കോടതി വിധിച്ചിട്ടുണ്ട്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS