
നെടുകണ്ടത്ത് നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക്. കട്ടപ്പന സ്വദേശിയായ യുവാവിനാണ് സാരമായി പരിക്കേറ്റത്. പരിക്കേറ്റ യുവാവിനെ നെടുങ്കണ്ടത്തെ ആശുപത്രിയിലേക്ക് മാറ്റി. നെടുങ്കണ്ടം കിഴക്കേക്കവലയിൽ ഇന്ന് മൂന്നരയോടെ ആയിരുന്നു സംഭവം. ചെമ്മണ്ണാർ നിന്നും രോഗിയുമായി നെടുങ്കണ്ടത്തേക്ക് വന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ മുൻഭാഗം പൂർണമായി തകർന്നു. നെടുങ്കണ്ടം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.