HONESTY NEWS ADS

Electro Tech Nedumkandam

 

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; സൈനികന് വീര മൃത്യു; ജെയ്ഷെ കമാന്‍ഡറടക്കം മൂന്നു ഭീകരരെ വധിച്ചു

ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. മൂന്നു ഭീകരരെ സുരക്ഷാ സേന വധിച്ചു. കൊല്ലപ്പെട്ടവരിൽ ജെയ്ഷെ മുഹമ്മദ് കമാന്‍ഡറും ഉള്‍പ്പെടും. വധിച്ച ഭീകരരിൽ നിന്ന് എം 4, എകെ തോക്കുകള്‍ അടക്കം കണ്ടെത്തിയതായി സുരക്ഷാ സേന അറിയിച്ചു. അതിര്‍ത്തി കടന്ന് ഭീകരര്‍ എത്തുകയായിരുന്നു.


ജമ്മു കശ്മീരിലെ കിഷ്ത്വാറിലാണ് ഏറ്റുമുട്ടൽ. ജമ്മുവിലെ അഖ്നൂര്‍ മേഖലയിലും ഏറ്റുമുട്ടലുണ്ടായി. ഇവിടങ്ങളിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. അഖ്നൂരിലുണ്ടായ ഏറ്റുമുട്ടിലിൽ സുബൈദാര്‍ കുൽദീപ് ചന്ദ് ആണ് വീരമൃത്യവരിച്ചത്. ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം തടയുന്നതിനിടയാണ് സൈനികൻ വീര മൃത്യു വരിച്ചത്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS