ആദ്യമായി എഴുപതിനായിരം കടന്ന് സ്വർണ വില. ഇന്ന് പവന് 200 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില 70,160 രൂപയായി. ഗ്രാമിന് ഇന്ന് കൂടിയത് 25 രൂപയാണ്. 2025ൽ വൻവർദ്ധനയാണ് സ്വർണ വിലയിൽ രേഖപ്പെടുത്തുന്നത്. ഈ വർഷം ഇതിനകം പവന് 13,280 രൂപ കൂടി. ഗ്രാമിനാകട്ടെ 1,660 രൂപയും. കഴിഞ്ഞ നാല് ദിവസത്തിനിടെ പവന് 4,360 രൂപയാണ് വർദ്ധിച്ചത്.
ഏപ്രിൽ 4ന് ഒരു പവൻ സ്വർണത്തിന് 1280 രൂപയും ഏപ്രിൽ 5ന് 720 രൂപയും കുറഞ്ഞതോടെ ഉപഭോക്താക്കൾക്കുണ്ടായ നേരിയ ആശ്വാസം ഏറെ നീണ്ടുനിന്നില്ല. പിന്നീടുള്ള ദിവസങ്ങളിൽ സമാനതകളില്ലാത്ത കുതിപ്പാണ് സ്വർണ വിലയിൽ കണ്ടത്. ചരിത്രത്തിലാദ്യമായി ഒറ്റ ദിവസത്തെ ഏറ്റവും വലിയ വർധന സ്വർണ വിലയിലുണ്ടായത് ഏപ്രിൽ 10നാണ്. പവന് 2160 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.