
കാപ്പാ നിയമലംഘനം നടത്തിയ ചെറുതോണി സ്വദേശിയെ പിടികൂടി ജയിലിലടച്ചു. ഇടുക്കി ജില്ലയിൽ നിരന്തരം കഞ്ചാവ് കടത്തി കൊണ്ടുവന്ന് വില്‍പ്പന നടത്തി യുവതലമുറയുടെ ഭാവിയ്ക്ക് ഭീഷണിയായി പ്രവര്‍ത്തിച്ച ചെറുതോണി ഗാന്ധിനഗർ കോളനി സ്വദേശി കാരക്കാട്ട് പുത്തൻ വീട്ടിൽ അനീഷ് പൊന്നു (36) ആണ് പിടിയിലായത്.
ഇടുക്കി ജില്ലയിലെ കുറ്റകൃത്യങ്ങളിൽ നിന്നും തടയുന്നതിനായി 2007-ലെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (കാപ്പാ) പ്രകാരം കൊച്ചി മേഖല ഡെപ്യൂട്ടി പോലീസ് ഇൻസ്പെക്ടർ ജനറൽ, ഇയാള്‍ക്ക് ഇടുക്കി ജില്ലയില്‍ പ്രവേശിക്കുന്നതില്‍ നിന്നും ഒരു വർഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇയാള്‍ ഈ ഉത്തരവ് മറികടന്ന് ജില്ലയില്‍ പ്രവേശിച്ച് നിയമലംഘനം നടത്തിയതിനാല്‍ പോലീസ് പിടികൂടി ജയിലിലടച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.