GOODWILL HYPERMART

GOODWILL HYPERMART NEDUMKANDAM

 

വിദേശ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി തട്ടിയത് ലക്ഷങ്ങള്‍; തട്ടിപ്പ് നടത്തിയത് ജനസേവന കേന്ദ്രത്തിന്റെ മറവില്‍; ഒളിവില്‍ കഴിഞ്ഞത് പഞ്ചാബില്‍, ഇടുക്കി മാട്ടുക്കട്ട സ്വദേശി അറസ്റ്റിൽ

വിദേശത്ത് ജോലി വാഗ്ദാനം ചെയ്‌ത്‌ ലക്ഷങ്ങൾ തട്ടിയ യുവാവിനെ കട്ടപ്പന പൊലീസ് പഞ്ചാബിലെ മൊഹാലിയിൽ നിന്ന് അറസ്റ്റ് ചെയ്‌തു

വിദേശത്ത് ജോലി വാഗ്ദാനം ചെയ്‌ത്‌ ലക്ഷങ്ങൾ തട്ടിയ യുവാവിനെ കട്ടപ്പന പൊലീസ് പഞ്ചാബിലെ മൊഹാലിയിൽ നിന്ന് അറസ്റ്റ് ചെയ്‌തു. അയ്യപ്പൻകോവിൽ മാട്ടുക്കട്ട സ്വദേശി മാട്ടയിൽ ജിനു ജോൺസൺ(39) ആണ് പിടിയിലായത്. മാൾട്ട, ന്യൂസിലൻഡ്, പോളണ്ട് എന്നിവിടങ്ങളിൽ കെയർ ടേക്കർ ജോലി വാഗ്ദാനം ചെയ്ത‌്‌ 10ലേറെ ആളുകളിൽനിന്ന് മൂന്ന് മുതൽ നാലര ലക്ഷം രൂപ വരെ ഇയാൾ തട്ടി.


മാട്ടുക്കട്ടയിൽ ഇയാളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ജനസേവന കേന്ദ്രത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. കട്ടപ്പന സ്റ്റേഷനിൽ നാല് കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. പരാതിക്കാരിൽനിന്ന് ആകെ 17 ലക്ഷത്തോളം രൂപയാണ് കബളിപ്പിച്ചത്. ഉപ്പുതറ സ്റ്റേഷൻപരിധിയിലും നിരവധിപേർ തട്ടിപ്പിനിരയായിട്ടുണ്ട്. പണം നൽകി ഏതാനും മാസങ്ങൾക്കുശേഷം ജിനുവിനെ ഫോണിൽ കിട്ടാതായതോടെ ആളുകൾ പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതിനിടെ ഇയാൾ പഞ്ചാബിലേക്ക് കടന്നു. കട്ടപ്പന പൊലീസ് മൊഹാലിയിലെ സിരക്‌പൂരിലെത്തിയാണ് ജിനുവിനെ അറസ്റ്റ് ചെയ്‌തത്. കട്ടപ്പന ഡിവൈഎസ്‌പി വി എ നിഷാദ് മോൻ്റെ മേൽനോട്ടത്തിൽ എസ്ഐ ബിജു ഡിജു ജോസഫ്, എസ്‌സിപിഒ അനൂപ്, സുരേഷ് ബി ആൻ്റോ എന്നിവരാണ് അന്വേഷണം നടത്തുന്നത്


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.