HONESTY NEWS ADS

 HONESTY NEWS ADS


നാട്ടകത്ത് ലോഡുമായി എത്തിയ ലോറിയിലേക്ക് ജീപ്പിടിച്ച് അപകടം; 2 പേർ മരിച്ചു; 3 പേർക്ക് പരിക്കേറ്റു


എംസി റോഡിൽ നാട്ടകം പോളിടെക്നിക് കോളജിന് സമീപം ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം

എംസി റോഡിൽ നാട്ടകം പോളിടെക്നിക് കോളജിന് സമീപം ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം. 
അപകടത്തിൽ മൂന്നുപേർക്ക് പരുക്കേറ്റു. ജീപ്പ് യാത്രക്കാരായ രണ്ടുപേരാണ് മരിച്ചത്. ജീപ്പിന് പിന്നിലിരുന്ന മൂന്നുപേർക്കാണ്  പരുക്ക്  സംഭവിച്ചിരിക്കുന്നത്. ബംഗളൂരുവിൽ നിന്ന് ലോഡുമായി വന്ന ലോറിയിലാണ് ജീപ്പ് ഇടിച്ചു കയറിയത്. ഇന്റീരിയർ വർക്ക് ചെയ്യുന്ന തൊഴിലാളികളാണ്  ജീപ്പിൽ ഉണ്ടായിരുന്നത്. മുൻവശം പൂർണ്ണമായും തകർന്ന  ജീപ്പ് അഗ്നിരക്ഷാസേന എത്തിയാണ് നീക്കം ചെയ്തത് അപകടത്തെത്തുടർന്നുണ്ടായ ഗതാഗത തടസ്സം ചിങ്ങവനം പൊലീസ് എത്തി നീക്കി. 


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS