GOODWILL HYPERMART

 

pope francis

ഇടുക്കി സുൽത്താനിയയിൽ ശക്തമായ മഴയിൽ കല്ല് ദേഹത്ത് വീണ് ഒരാൾ മരിച്ചു

ഇടുക്കി: സുൽത്താനിയയിൽ ശക്തമായ മഴയിൽ കല്ല് ദേഹത്ത് വീണ് ഒരാൾ മരിച്ചു

ഇടുക്കിയിൽ വേനൽ മഴയെ തുടർന്ന് കല്ല് ദേഹത്തു വീണ് തോട്ടം തൊഴിലാളി മരിച്ചു. സുൽത്താനിയയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി അയ്യാവ് ആണ് മരിച്ചത്. ഉച്ചഭക്ഷണത്തിനു ശേഷം വിശ്രമിക്കുമ്പോൾ മഴയിൽ അടുത്ത തോട്ടത്തിൽ നിന്നും കല്ല് ഉരുണ്ടു വരികയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഓടി മാറിയതിനാൽ വലിയ അപകടം ഒഴിവായി. പരിക്കേറ്റ അയ്യാവിനെ കട്ടപ്പനയിൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. നെടുങ്കണ്ടം പ്രകാശ് ഗ്രാമിൽ ഇടിമിന്നലേറ്റ് വീട് തകർന്നു. പ്രകാശ്ഗ്രാം പാറയിൽ ശശിധരന്റെ വീടിനാണ് ഇടിമിന്നലേറ്റത്. വയറിംഗിനും തീപിടിച്ചു. വീട്ടിലുണ്ടായിരുന്നവർ ശബ്ദം കേട്ട് പുറത്തേക്ക് ഇറങ്ങി ഓടിയതിനാൽ പരിക്കേൽക്കാതെ രക്ഷപെട്ടു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.