
കൊട്ടാരക്കരയില്‍ എംഡിഎംഎയുമായി എസ്എഫ്‌ഐ നേതാവ് പിടിയില്‍. എസ്എഫ്‌ഐ പുനലൂര്‍ ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ കരവാളൂര്‍ വില്ലേജ് കമ്മിറ്റിയംഗവുമായ വെഞ്ചേമ്പ് സ്വദേശി മുഹ്‌സിന്‍ ആണ് കൊട്ടാരക്കര ഡാന്‍സഫ് സംഘത്തിന്റെ പിടിയിലായത്. വില്‍പ്പന നടത്തിയ മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടു.20 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
ഇന്നലെ രാത്രി പത്തുമണിയോടെയാണ് തലച്ചിറ അലിയാരുമുക്കില്‍ തടിമില്ലിന്‌സമീപത്ത് വെച്ച് രാസലഹരി കൈമാറ്റത്തിനിടെ മുഹ്‌സിന്‍ ഡാന്‍സഫ് സംഘത്തിന്റെ പിടിയിലായത്. സ്ഥലത്ത് ലഹരി കച്ചവടം വ്യാപകമാണെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് മുഹ്‌സിനെ ഉള്‍പ്പെടെ നിരീക്ഷിച്ചുവരികയായിരുന്നു. ഒരു ഗ്രാമിലേറെ എംഡി എം എ പരിശോധനയില്‍ പ്രതിയില്‍ നിന്നും കണ്ടെടുത്തു. പോലീസിനെ കണ്ട് കാറില്‍ കടന്നു കളഞ്ഞ മൂന്നംഗസംഘം വലിച്ചെറിഞ്ഞ എംഡിഎയും പരിസരത്തു നിന്നും കണ്ടെത്തി. ആകെ 20 ഗ്രാമിലെറെ എംഡിഎംഐ ആണ് പ്രതികളില്‍ നിന്നും പിടിച്ചെടുത്തത്.
മുഹ്‌സിനെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് മറ്റു മൂന്നു പേരെ സംബന്ധിച്ച വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. തൗഫീഖ്, ഫയാസ്, മിന്‍ഹാജ് എന്നിവര്‍ എംഡിഎംഎ വില്പനക്കാരും മുഹ്‌സിന്‍ ഇത് വാങ്ങാന്‍ എത്തിയതുമായിരുന്നു. ഇവരില്‍ നിന്നും പലതവണ എംഡിഎംഐ വാങ്ങി ഉപയോഗിച്ചിട്ടുള്ളതായി മുഹ്‌സിന്‍ പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും പ്രാദേശിക നേതാവായ മുഹ്‌സിന്‍ മാത്ര സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനുമാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. മറ്റ്പ്രതികള്‍ക്കായിപൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.