
അടിമാലിയിൽ ബാറിൽ വെച്ചുണ്ടായ വാക്കേറ്റം കത്തിക്കുത്തിൽ കലാശിച്ചു. മൂന്നുപേർക്ക് കുത്തേറ്റു. ഗുരുതര പരിക്കേറ്റ ഒരാളെ എറണാകുളം രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിമാലി ടൗണിലെ മാതാ ബാറിൽ ഇന്ന് വൈകിട്ട് ആറുമണിയോടെ ആയിരുന്നു സംഭവം.
അടിമാലി സ്വദേശിയായ ഹരിശ്രീ (44,) , സിനു ഉണ്ണി (30) അനിൽ (27) എന്നിവർക്കാണ് കുത്തേറ്റത്. ഇതിൽ കഴുത്തിൽ കുത്തേറ്റ ഹരിശ്രീയുടെ നിലയാണ് ഗുരുതരം. കുത്തിയ വ്യക്തി ഓടിരക്ഷപ്പെട്ടതായി ദൃക്സാക്ഷികൾ പറയുന്നു. ഇരു കൂട്ടരും ബാറിൽ വച്ച് വാക്കേറ്റം ഉണ്ടാവുകയും തുടർന്ന് കത്തിക്കുത്തിൽ കാലാശിക്കുകയുമായിരുന്നു. അടിമാലി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.