GOODWILL HYPERMART

 

pope francis

രാത്രി തുടർച്ചയായി അലർച്ച കേട്ടു, പ്രദേശത്ത് പരിശോധനക്കെത്തി വനപാലകർ; 3 ഇടങ്ങളിലായി 3 കാട്ടാനകൾ ചെരിഞ്ഞ നിലയിൽ

മൂന്നിടങ്ങളിലായി മൂന്ന് കാട്ടാനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തി.

നിലമ്പൂർ വനത്തിൽ മൂന്നിടങ്ങളിലായി മൂന്ന് കാട്ടാനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. കരുളായി, മരുത, കാരക്കോട് പുത്തരിപ്പാടം വനത്തിലാണ് ആനകളെ ചരിഞ്ഞ നിലയിൽ ഇന്നലെ കണ്ടത്. മരുതയിൽ 20  വയസുള്ള പിടിയാനയാണ് ചരിഞ്ഞത്. ആനകളുടെ മൃതദേഹങ്ങൾക്ക് 4 ദിവസം പഴക്കമുണ്ട്. പുത്തരിപ്പാടത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്ന് 200 മീറ്റർ അകലെ 10 വയസ്സുള്ള കുട്ടികൊമ്പനാണ് ചരിഞ്ഞത്.


രണ്ടും രോഗം കാരണമുള്ള മരണമെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക വിവരം. കരുളായി എഴുത്തുകൽ ഭാഗത്ത് ഏകദേശം 6 മാസം പ്രായം വരുന്ന ഒരു കൊമ്പനാനക്കുട്ടിയുടെ ജഡവും കണ്ടെത്തി. ഈ ആനയെ കടുവ ആക്രമിച്ചതാണെന്നാണ് നിഗമനം. കഴിഞ്ഞ ദിവസം രാത്രി ഇവിടെ നിന്നു തുടർച്ചയായുള്ള ആനയുടെ അലർച്ച കേട്ടതിനെ തുടർന്ന് വനപാലകർ പരിശോധിച്ചപ്പോഴാണ് ജഡം കണ്ടത്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.