HONESTY NEWS ADS

പാർക്കിങ് ഫീസ് ഈടാക്കിയാൽ മാൾ തന്നെ പൂട്ടിക്കുമെന്ന് മേയർ; അനധികൃത ഫീ പിരിച്ച തൃശൂർ ഹൈലൈറ്റ് മാളിനെതിരെ നടപടി

ഹൈലൈറ്റ് മാളിൽ പാർക്കിംഗ് ഫീസ് ഈടാക്കുന്നത് മേയർ എം.കെ വർഗീസെത്തി തട‌ഞ്ഞു

കുട്ടനല്ലൂരിൽ പ്രവർത്തിക്കുന്ന ഹൈലൈറ്റ് മാളിൽ പാർക്കിംഗ് ഫീസ് ഈടാക്കുന്നത് മേയർ എം.കെ വർഗീസെത്തി തട‌ഞ്ഞു. പരാതി ലഭിച്ചതിനെ തുടർന്നാണ് മേയറും കോർപറേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയത്. മാളിൽ നിയമം ലംഘിച്ച പണം വാങ്ങി പാർക്കിംഗ് നടത്തുന്നതായി കണ്ടെത്തിയതിന് പിന്നാലെ പാർക്കിങ് ഫീസ് പിരിക്കാൻ ആകില്ലെന്ന് മേയർ മാൾ അധികൃതരോട് വ്യക്തമാക്കി. പിന്നീട് മേയറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ പാർക്കിങ് ഏരിയയിൽ നിന്ന് വാഹനങ്ങൾ തുറന്നുവിട്ടു. ഇനി പാർക്കിംഗ് ഫീസ് പിരിച്ചാൽ മാൾ പൂട്ടിക്കുമെന്നും മേയർ പ്രതികരിച്ചു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS