GOODWILL HYPERMART

 

pope francis

വീടിനോട് ചേർന്നുള്ള തോട്ടിൽ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

വീടിനോട് ചേർന്നുള്ള തോട്ടിൽ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

എറണാകുളത്ത് രണ്ടര വയസ്സുകാരി വെള്ളത്തിൽ വീണ് മരിച്ചു. വടക്കൻ പറവൂർ ചെട്ടിക്കാടാണ് സംഭവം. ജോഷിയുടെയും ജാസ്മിന്റെയും മകൾ ജൂഹിയാണ് മരിച്ചത്. വീടിനോട് ചേർന്നുള്ള മതിലിന് പുറകിലായാണ് തോടുള്ളത്.  സ്ലാബ് ഇടാതെ ഒഴിച്ചിട്ട ഭാഗത്തു കൂടിയാണ് കളിച്ചുകൊണ്ടിരിക്കെ കുട്ടി തോട്ടിലേക്ക് വീണത്. അച്ഛൻ ജോഷി വിദേശത്താണ്. അമ്മ ജാസ്മിന്റെ വീട്ടിലാണ് ഇവർ കുറച്ച് നാളായി താമസിക്കുന്നത്. വീടിനോട് ചേർന്നുള്ള തോടിലേക്ക് കളിക്കുമ്പോൾ കുട്ടി വിഴുകയായിരുന്നു. വീടിനോട് ചേർന്നുള്ള മതിലിന് പുറകിലായാണ് തോട്. ഒരു ഭാഗം സ്ലാബ് ഇടാതെ ഒഴിച്ചിട്ടുണ്ട്. ഇതിലൂടെയാണ് കുട്ടി വെള്ളത്തിൽ വീണത്. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വടക്കേക്കര പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.