HONESTY NEWS ADS

Electro Tech Nedumkandam

 

കോതമംഗലത്ത് വൻ കഞ്ചാവ് വേട്ട; 17 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

കോതമംഗലത്ത് വൻ കഞ്ചാവ് വേട്ട

എറണാകുളം കോതമംഗലത്ത് വൻ കഞ്ചാവ് വേട്ട. 17 കിലോ കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാനക്കാർ പിടിയിലായി.ബംഗാൾ സ്വദേശികളായ മോസ് ലിൻ ഷേയ്ക്ക്, മന്നൻ ഹുസൈൻ എന്നിവരാണ് കോതമംഗലം പോലീസിന്‍റെ പിടയിലായത്. സ്യൂട്ട് കേസിലും ബാഗിലുമായി പൊതിക്കെട്ടുകളിലുമാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ഇരുമലപ്പടി കനാൽപ്പാലം ഭാഗത്ത്  പൊലീസ് പട്രോളിംഗിനിടെ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് പിടികൂടിയത്. സ്യൂട്ട് കെയ്സിലും ബാഗിലുമായി കഞ്ചാവ് പ്ലാസ്റ്റിക് പാക്കറ്റുകളിലായി പൊതിഞ്ഞുവെച്ചിരിക്കുകയായിരുന്നു. 


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS