
യേശുക്രിസ്തുവിന്‍റെ ജറുസലേം പ്രവേശനത്തിന്‍റെ സ്മരണകളുണര്‍ത്തി കുരുത്തോലകളേന്തി ക്രൈസ്തവര്‍ ഇന്ന് ഓശാനപ്പെരുന്നാള്‍ ആഘോഷിന്നു. സഹനത്തിന്‍റെയും കുരിശുമരണത്തിന്‍റെയും ദിനങ്ങളായ പീഡാനുഭവ വാരത്തിന് ഇതോടെ തുടക്കമായി. യേശുക്രിസ്തുവിനെ യഹൂദജനം രാജകീയ പദവികളോടെ ഒലിവ് ഇലകളേന്തി ജറുസലേം നഗരത്തിലേക്ക് വരവേറ്റതിന്റെ അനുസ്മരണമാണ് ഓശാന ഞായറിലെ തിരുക്കര്‍മങ്ങള്‍.
വാഴത്തോപ്പ് സെന്റ് ജോർജ്ജ് കത്തീഡ്രൽ ദേവാലയത്തിൽ നടന്ന തിരുക്കർമ്മങ്ങൾക്ക് കത്തീഡ്രൽ വികാരി ഫാ. ഫ്രാൻസിസ് ഇടവക്കണ്ടം നേതൃത്വം നൽകി. കുരുത്തോല പ്രദിക്ഷണത്തിലും തുടർന്ന് നടന്ന തിരുക്കർമ്മങ്ങളിലും മന്ത്രി റോഷി അഗസ്റ്റിൻ പങ്കെടുത്തു. ദേവാലയത്തിൽ രാവിലെ നടന്ന തുരുക്കർമ്മങ്ങളിൽ ആയിക്കണക്കിന് വിശ്വാസികൾ പങ്കുടുത്തു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.