HONESTY NEWS ADS

 HONESTY NEWS ADS


ഇടുക്കി കട്ടപ്പനയിൽ മകന്‍റെ ആക്രമണത്തിൽ അമ്മക്ക് ഗുരുതരപരിക്ക്

ഇടുക്കി: കട്ടപ്പനയിൽ മകന്‍റെ ആക്രമണത്തിൽ അമ്മക്ക് ഗുരുതരപരിക്ക്

ഇടുക്കി കട്ടപ്പനയിൽ മകന്റെ ആക്രമണത്തിൽ അമ്മക്ക് ഗുരുതരപരിക്ക്. കട്ടപ്പന കുന്തളംപാറ സ്വദേശിനി  കമലമ്മക്കാണ് പരിക്കേറ്റത്. കോടാലി കൊണ്ടായിരുന്നു ആക്രമണം. കോടാലി കൊണ്ട് കയ്യും കാലും തല്ലിയൊടിച്ചു. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് കട്ടപ്പന പോലീസ് സ്ഥലത്തെത്തി കമലമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് മകൻ പ്രസാദിനെയും മരുമകൾ രജനിയെയും കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്‌നങ്ങളാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കുന്നു. കട്ടപ്പന താലൂക്ക് ആശുപതിയിൽ പ്രവേശിപ്പിച്ച കമലമ്മയെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.


 കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS