HONESTY NEWS ADS

 HONESTY NEWS ADS


Health Tips: രോഗ പ്രതിരോധശേഷി കൂട്ടാനുള്ള എട്ട് വഴികള്‍

രോഗ പ്രതിരോധശേഷി കൂട്ടാനുള്ള എട്ട് വഴികള്‍

രോഗ പ്രതിരോധശേഷ കൂട്ടാനുള്ള ഏറ്റവും ഫലപ്രദമായ വഴി ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക എന്നതാണ്. രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.


1. വെള്ളം ധാരാളം കുടിക്കുക 

ദിവസവും വെള്ളം ധാരാളം കുടിക്കുക. രോഗപ്രതിരോധശേഷി കൂട്ടാനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും വെള്ളം കുടിക്കേണ്ടത് പ്രധാനമാണ്. 


2. ഉറക്കം 

ഉറക്കക്കുറവ് പ്രതിരോധശേഷിയെ ദുര്‍ബലപ്പെടുത്താം. അതിനാല്‍ രാത്രി ഏഴ്- എട്ട് മണിക്കൂര്‍ ഉറങ്ങുക. 


3. വിറ്റാമിന്‍ സി 

വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും. അതിനാല്‍ ഓറഞ്ച്, പപ്പായ, നാരങ്ങ, നെല്ലിക്ക, ആപ്പിള്‍, പേരയ്ക്ക, മാതളം, കിവി, മുട്ട, ചീര, ബെല്‍ പെപ്പര്‍ തുടങ്ങിയവ കഴിക്കുക. 


4. സിങ്ക് 

സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇതിനായി പയറുവര്‍ഗങ്ങള്‍, നട്സ്, സീഡുകള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 


5. സുഗന്ധവ്യജ്ഞങ്ങള്‍

മഞ്ഞള്‍, കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി തുടങ്ങിയ സുഗന്ധവ്യജ്ഞങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 


6. വിറ്റാമിൻ ഡി

വിറ്റാമിൻ ഡി രോഗപ്രതിരോധ ശേഷി കൂട്ടാന്‍ സഹായിക്കും.  വിറ്റാമിൻ ഡിയുടെ കുറവുള്ളവരിൽ ഇടയ്ക്കിടെ അണുബാധകളും രോഗങ്ങളും ഉണ്ടാകാം. അതിനാല്‍ വിറ്റാമിന്‍ ഡി അടങ്ങിയ മത്സ്യം (സാൽമൺ പോലുള്ളവ), കൂൺ, പാലുൽപ്പന്നങ്ങൾ, മുട്ടയുടെ  മഞ്ഞക്കരു തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. 


7. സ്ട്രെസ് കുറയ്ക്കുക 

മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കുന്നതും ശരീരത്തിന്‍റെ ആരോഗ്യത്തിന് പ്രധാനമാണ്.


8. വ്യായാമം

പതിവായി വ്യായാമം ചെയ്യുന്നതും രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും. 


ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS