
ഇടുക്കി തടിയമ്പാടിന് സമീപം മഞ്ഞപ്പാറയിൽ വീട് കത്തിനശിച്ചു. മഞ്ഞപ്പാറ പടിക്കുഴക്കൽ ഗൗരിയമ്മയുടെ വീടാണ് പൂർണ്ണമായി കത്തി നശിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നുസംഭവം. ടിവി, വീട്ടുപകരണങ്ങൾ, പാത്രങ്ങൾ, തുണിത്തരങ്ങൾ എന്നിവ ഉൾപ്പെടെ എല്ലാ സാധനങ്ങളുംഅഗ്നിക്കിരയായി. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമീക വിവരം. കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വൈദ്യുതി വിച്ഛേദിച്ചു. അപകടത്തെ തുടർന്ന് ഗൗരിയമ്മയെ രാത്രി മകളുടെ വീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.