
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ മൂന്നാംമൈലിന് സമീപം സ്വകാര്യ ബസ് തമ്മിൽ കൂട്ടിയിടിച്ച് അപകടം. അടിമാലിയിൽ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിന് പിന്നിലേക്ക് തൊടുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ യാത്രക്കാർക്ക് കാര്യമായ പരിക്കേറ്റിട്ടില്ല. ഇരുബസുകൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.