
ഇടുക്കി പനംകുട്ടിയിൽ കെ എസ് ആർ ടിസി ബസും പിക് അപ്പ് ജീപ്പും തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകുന്നേരം 5 മണിയോടെ പനംകുട്ടി ചെക്ക്പോസ്റ്റിനു സമീപമാണ് അപകടം ഉണ്ടായത്. നേര്യമംഗലം ഭാഗത്ത് നിന്നും ചെറുതോണി ഭാഗത്തേക്ക് പോവുകയായിരുന്ന കെ എസ് ആർ ടിസി സൂപ്പർ ഫാസ്റ്റ് ബസ് പനംകുട്ടി ഭാഗത്ത് നിന്നും നേര്യമംഗലം ഭാഗത്തേക്ക് പോകുകയായിരുന്ന പിക്അപ്പ് ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബസിന്റെ മുൻഭാഗം ഭാഗീകമായും പിക് അപ്പ് ജീപ്പിന്റെ പിൻഭാഗം പൂർണ്ണമായും തകർന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.