HONESTY NEWS ADS

 HONESTY NEWS ADS


പേഴ്സണൽ ലോൺ ആവശ്യമുണ്ടോ? പാൻ കാർഡ് ഉപയോ​ഗിച്ച് ഉടനടി 5 ലക്ഷം വരെ ലഭിക്കും

പാൻ കാർഡ് ഉപയോ​ഗിച്ച് ഉടനടി 5 ലക്ഷം വരെ ലഭിക്കും

വ്യക്തിഗത വായ്പ ലഭിക്കുന്നത് ഇന്നത്തെ കാലത്ത് വളരെ എളുപ്പമുള്ള കാര്യമാണ്. ബാങ്കുകൾ പലപ്പോഴും വ്യക്തികളെ വിളിച്ച് ലോണിന് യോഗ്യരാണെന്നുള്ളത് അറിയിക്കാറുണ്ട്. ലോണിന് ആവശ്യമുള്ളവരാണോ? പാൻ കാ‍ർഡ് ഉണ്ടെങ്കിൽ പല ബാങ്കുകളും വായ്പാ ആപ്പുകളും ഇപ്പോൾ വായ്പകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. കാരണം നീണ്ടനിൽക്കുന്ന മിക്ക വെരിഫിക്കേഷൻ പ്രക്രിയയും പൂർത്തിയാക്കാൻ സഹായിക്കുന്നത് പാൻ കാർഡാണ്. 5 ലക്ഷം രൂപ കടം വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, പാൻ കാർഡ് ഉണ്ടെങ്കിൽ അത് എങ്ങനെ ലഭിക്കുമെന്ന് പരിശോധിക്കാം


വ്യക്തിഗത വായ്പയ്ക്ക് പാൻ കാർഡ് പ്രധാനമാകുന്നത് എന്തുകൊണ്ട്?

പാൻ കാ‍ർഡ് എന്നത് ഒരു പ്രധാന തിരിച്ചറിയൽ രേഖയാണ്. മുൻകാല വായ്പകളോ ക്രെഡിറ്റ് കാർഡുകളോ എങ്ങനെ കൈകാര്യം ചെയ്തു എന്നതുപോലുള്ള സാമ്പത്തിക ഇടപാട് ചരിത്രം പരിശോധിക്കാൻ ഇത് ബാങ്കുകളെ സഹായിക്കുന്നു. മറ്റൊരു പ്രധാന കാര്യം, പാൻ ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ഓൺലൈൻ വെരിഫിക്കേഷൻ സുഗമമാകുന്നു. അതുകൊണ്ടാണ് പല വായ്പാദാതാക്കളും ഇ-കെവൈസിക്ക് പാൻ സ്വീകരിക്കുകയും വേഗത്തിലുള്ള വായ്പാ അംഗീകാരങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നത്.


അപേക്ഷിക്കുന്നതിന് മുമ്പ് മനസ്സിൽ സൂക്ഷിക്കേണ്ട കാര്യങ്ങൾ

പാൻ കാർഡ് ഉപയോഗിച്ച് ലോണിന് അപേക്ഷിക്കുന്നതിന്, ഏറ്റവും പ്രധാനപ്പെട്ട കാര്യം ലോണിന് അപേക്ഷിക്കുന്ന വ്യക്തിയുടെ പാൻ കാർഡും ആധാറും ലിങ്ക് ചെയ്തിരിക്കണം എന്നതാണ്. ഇത് വെരിഫിക്കേഷന്റെ എളുപ്പമാക്കുകയും ലോൺ നടപടികൾ വേഗത്തിലാക്കുകയും ചെയ്യുന്നു.


പാൻ കാ‍ർഡ് വഴി തിരിച്ചടവ് പോലുള്ള ഇടപാടുകൾ പാൻ കാ‍ർഡ് നൽകുന്നത് വഴി ബാങ്കുകൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നതിനാൽ ലോൺ എളുപ്പത്തിൽ ലഭിക്കും. 


വായ്പ അപേക്ഷിക്കുന്നയാളുടെ രേഖകൾ ലഭ്യമായാൽ, പലപ്പോഴും 24 മണിക്കൂറിനുള്ളിൽ വായ്പകൾ അംഗീകരിക്കപ്പെടും. പാൻ കാർഡ് ഇല്ലാതെ, ബാങ്കുകളിൽ നിന്നോ എൻ‌ബി‌എഫ്‌സികളിൽ നിന്നോ വ്യക്തിഗത വായ്പ ലഭിക്കാനുള്ള സാധ്യത കുറയുന്നു.


അപേക്ഷിക്കേണ്ടവിധം?

ഓൺലൈനായി അപേക്ഷിക്കാൻ, ബാങ്കിന്റെയോ വായ്പ നൽകുന്നയാളുടെയോ വെബ്‌സൈറ്റ് സന്ദർശിച്ച് അപേക്ഷാ ഫോം പൂരിപ്പിക്കുക. ഇതിനായി അപേക്ഷന്റെ പേര്, ജനനത്തീയതി, മൊബൈൽ നമ്പർ, പാൻ നമ്പർ എന്നിവ നൽകേണ്ടതുണ്ട്.


ഒടിപി വഴി നമ്പർ പരിശോധിച്ചുറപ്പിച്ച ശേഷം, ലോൺ തുക നൽകി, അനുയോജ്യമായ തിരിച്ചടവ് കാലയളവ് തിരഞ്ഞെടുത്ത്, അടിസ്ഥാന കെവൈസി വിശദാംശങ്ങൾ നൽകണം. അപേക്ഷ സമർപ്പിച്ച് എല്ലാം ശരിയാണെങ്കിൽ വായ്പ ലഭിക്കും.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS