
വ്യക്തിഗത ആവശ്യങ്ങള്‍ക്കായി വായ്പയെടുക്കാന്‍ ആഗ്രഹിക്കുന്നവരുടെ പ്രിയപ്പെട്ട ബാങ്കുകളിലൊന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ . ആകര്‍ഷകമായ പലിശ നിരക്കുകളും എളുപ്പത്തിലുള്ള തിരിച്ചടവ് ഓപ്ഷനുകളും എസ്ബിഐയുടെ പ്രത്യേകതയാണ്. 35 ലക്ഷം രൂപ വരെ വ്യക്തിഗത വായ്പകള്‍ ബാങ്കില്‍ ലഭ്യമാണ്. എസ്ബിഐയില്‍ നിന്ന് എളുപ്പത്തില്‍ പേഴ്സണല്‍ ലോണ്‍ എങ്ങനെ നേടാം എന്ന് പരിശോധിക്കാം. ഓണ്‍ലൈന്‍ ആയും ഓഫ്ലൈന്‍ ആയും വായ്പകള്‍ക്ക് അപേക്ഷിക്കാം.
അപേക്ഷിക്കേണ്ട രീതി:
യോനോ ആപ്പ് വഴി (ഓണ്‍ലൈന്‍):
യോനോ എസ്ബിഐ ആപ്പില്‍ ലോഗിന്‍ ചെയ്യുക.
'ലോണ്‍സ്' എന്ന ഭാഗത്തേക്ക് പോകുക.
'പേഴ്സണല്‍ ലോണ്‍' തിരഞ്ഞെടുക്കുക.
യോഗ്യത പരിശോധിക്കുക, വായ്പാ തുക, തിരിച്ചടവ് കാലാവധി എന്നിവ തിരഞ്ഞെടുക്കുക.
ഒടിപി ഉപയോഗിച്ച് അപേക്ഷ പൂര്‍ത്തിയാക്കുക.
അംഗീകാരം ലഭിച്ചാല്‍ ഉടന്‍ തന്നെ അക്കൗണ്ടിലേക്ക് പണം വരും.
പ്രീ-അപ്രൂവ്ഡ് ലോണുകള്‍:
യോഗ്യരായ എസ്ബിഐ ഉപഭോക്താക്കള്‍ക്ക് യോനോ ആപ്പ് വഴിയോ ഇന്‍റര്‍നെറ്റ് ബാങ്കിംഗ് വഴിയോ പ്രീ-അപ്രൂവ്ഡ് വ്യക്തിഗത വായ്പകള്‍ക്ക് അപേക്ഷിക്കാം.
പ്രീ അപ്രൂവ്ഡ് ലോണ്‍ വിഭാഗം തിരഞ്ഞെടുത്ത് പാന്‍ വിശദാംശങ്ങളും ജനനത്തീയതിയും നല്‍കി വാലിഡേറ്റ് ചെയ്യുക.
ആവശ്യമുള്ള വായ്പാ തുകയും കാലാവധിയും തിരഞ്ഞെടുക്കുക.
ഓഫ്ലൈന്‍ അപേക്ഷ:
അടുത്തുള്ള എസ്ബിഐ ശാഖ സന്ദര്‍ശിക്കുക.
ബാങ്ക് ഉദ്യോഗസ്ഥനുമായി വായ്പാ യോഗ്യതയും ആവശ്യകതകളും ചര്‍ച്ച ചെയ്യുക.
ബാധകമായ പലിശ നിരക്കുകള്‍ മനസ്സിലാക്കുക.
വ്യക്തിഗത വായ്പാ അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുക.
യോഗ്യതാ മാനദണ്ഡം:
അപേക്ഷകന് കുറഞ്ഞത് 15,000 രൂപ വരുമാനം ഉണ്ടായിരിക്കണം.
കുറഞ്ഞത് ഒരു വര്‍ഷത്തെ സ്ഥിരമായ സേവനമോ ജോലിയോ ഉണ്ടായിരിക്കണം.
എസ്ബിഐ സാലറി അക്കൗണ്ട് ഉള്ളവര്‍ക്ക് ലളിതമായ രേഖകള്‍ മതിയാകും.
ആവശ്യമായ രേഖകള്‍:
തിരിച്ചറിയല്‍ രേഖ: പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്.
വിലാസ രേഖ: യൂട്ടിലിറ്റി ബില്ലുകള്‍, റേഷന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, പാസ്പോര്‍ട്ട്.
വരുമാന രേഖ: ഏറ്റവും പുതിയ ശമ്പള സ്ലിപ്പുകള്‍, ഫോം 16, ബാങ്ക് സ്റ്റേറ്റ്മെന്‍റ്.
വ്യക്തിഗത വായ്പകളുടെ പലിശ നിരക്കുകളും നിബന്ധനകളും അപേക്ഷകരുടെ ക്രെഡിറ്റ് സ്കോറുകള്‍, വായ്പാ തുക, വായ്പയുടെ തരം, തിരിച്ചടവ് കാലാവധി, മുന്‍കാല തിരിച്ചടവ് ചരിത്രം തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.