
ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള കല്ലാര്‍ അണക്കെട്ടിന്റെ ഷട്ടറുകളുടെ അറ്റകുറ്റപ്പണികള്‍ ഇന്നും നാളെയും (മെയ് 7,8 തീയതികളില്‍) നടക്കുന്നതിനാല്‍ ഈ ദിവസങ്ങളില്‍ കല്ലാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന് വെള്ളം പല പ്രാവശ്യമായി തുറന്നു വിടും. ഷട്ടറുകള്‍ തുറക്കുന്ന സമയങ്ങളില്‍ ഡാമിലെ സൈറണുകള്‍ മുഴക്കി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുമെന്നതിനാല്‍ സൈറണുകള്‍ മുഴക്കുമ്പോള്‍ ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും ഈ ദിവസങ്ങളില്‍ നദിയില്‍ ഇറങ്ങരുതെന്നും ചിന്നാര്‍, കല്ലാര്‍ പുഴകളുടെ ഇരുകരകളിലും താമസിക്കുന്നവര്‍ക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.