HONESTY NEWS ADS

ഒരാൾ മരത്തില്‍ തൂങ്ങിയ നിലയിൽ, മറ്റേയാൾ കുളത്തിൽ മരിച്ചനിലയിൽ; ഇടുക്കി കാന്തല്ലൂരിൽ രണ്ട് യുവാക്കള്‍ മരിച്ച നിലയില്‍; ഒരാളുടെ മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കം

ഇടുക്കി: കാന്തല്ലൂര്‍ കരിമ്പാറയില്‍ രണ്ടു യുവാക്കളെ മരിച്ചനിലയില്‍ കണ്ടെത്തി

കാന്തല്ലൂര്‍ കരിമ്പാറയില്‍ രണ്ടു യുവാക്കളെ മരിച്ചനിലയില്‍ കണ്ടെത്തി. പയസ് നഗര്‍ മരുതുംമൂട്ടില്‍ സരീഷി(43)നെ കുളത്തില്‍ മരിച്ച നിലയിലും കരിമ്പാറ സ്വദേശി രമേശി (42)നെ വീടിന് സമീപത്തുള്ള മരത്തില്‍ തൂങ്ങിയ നിലയിലുമാണ് വ്യാഴാഴ്ച രാവിലെ കണ്ടെത്തിയത്.സരീഷിന്റെ മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട്. രമേശിനെ വ്യാഴാഴ്ച പുലര്‍ച്ചെ സമീപവാസികള്‍ കണ്ടിരുന്നു. തിങ്കളാഴ്ച സരീഷും രമേശും ഒരുമണിക്ക് വീട്ടില്‍നിന്ന് പോയതായി സരീഷിന്റെ അമ്മ ഗ്രേസി പറഞ്ഞു. പിന്നീട് മകനെ കണ്ടിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


മറയൂര്‍ ഇന്‍സ്‌പെക്ടര്‍ ടി.ആര്‍. ജിജുവിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ച് അന്വേഷണം നടത്തിവരുന്നു. മൂന്നാറില്‍നിന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ എത്തി കുളത്തില്‍നിന്ന് സരീഷിന്റെ മൃതദേഹം കരയ്‌ക്കെടുത്തു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹങ്ങള്‍ ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS