HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

ജോലി തേടി മടുത്തോ? ഒരേ ദിവസം നടക്കുന്നത് രണ്ട് തൊഴിൽമേളകൾ; മലപ്പുറം വഴി തൃശൂർക്ക് വണ്ടി കയറാം

ഹൃദയസംരക്ഷണത്തിനായി ഇവ ശ്രദ്ധിക്കാം

ജോലി അന്വേഷിച്ച് മടുത്തവരാണ് നിങ്ങളെങ്കിൽ ഇതാ ഒരു സുവർണാവസരം. ഒരേ ദിവസം മലപ്പുറത്തും തൃശൂരിലും തൊഴിൽമേളകൾ നടക്കാൻ പോകുകയാണ്. ജൂൺ 28ന് മലപ്പുറം തവനൂരിലും തൃശൂർ ഇരിങ്ങാലക്കുടയിലുമാണ് തൊഴിൽമേളകൾ സംഘടിപ്പിക്കുന്നത്.


"വിജ്ഞാന കേരളം" പദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ തവനൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ജൂൺ 28ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു. എസ്.എസ്.എൽ.സി / ഐ.ടി.ഐ / ഡിപ്ലോമ / ഡിഗ്രി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 28ന് രാവിലെ 9:30ന് ബയോഡേറ്റയും (കുറഞ്ഞത്- മൂന്ന് സെറ്റ്), അനുബന്ധ സർട്ടിഫിക്കറ്റുകളുമായി തവനൂർ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ എത്തിച്ചേരണം. രജിസ്ട്രേഷൻ സൗജന്യമാണ്. രജിസ്ട്രേഷൻ ലിങ്ക് - https://forms.gle/jVxDjxLmQdqsCrbC8. ഫോൺ - 9495999658 / 9072370755.  


ഇരിങ്ങാലക്കുട ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഇരിങ്ങാലക്കുട മോഡല്‍ കരിയര്‍ സെന്ററിന്റെ നേതൃത്വത്തില്‍ ജൂണ്‍ 28ന് തൊഴില്‍മേള സംഘടിപ്പിക്കുന്നു. തപാല്‍ വകുപ്പിലെ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഏജന്റ്, മറ്റു സ്വകാര്യ സ്ഥാപനങ്ങളിലുമുള്ള ഒഴിവുകളിലേക്കാണ് അഭിമുഖം സംഘടിപ്പിക്കുന്നത്. പത്താം ക്ലാസ്, പ്ലസ് ടു, ഐ ടി ഐ, ഡിപ്ലോമ, ഡിഗ്രി, പി ജി യോഗ്യതയുള്ളവര്‍ക്ക് തൊഴില്‍മേളയില്‍ പങ്കെടുക്കാം. ഇരിങ്ങാലക്കുട മിനി സിവില്‍ സ്റ്റേഷനിലെ രണ്ടാം നിലയിലെ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഹാളിലാണ് അഭിമുഖം നടക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇ-മെയില്‍: modelcareercentreIrinjalakuda@gmail.com ഫോണ്‍: 9544068001, 0480 2821652. 


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA