HONESTY NEWS ADS

രാവിലെ സ്കൂളിലേക്കെന്ന് പറഞ്ഞ് പോയി; എറണാകുളം പിറവത്ത് പ്ലസ് ടു വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി

എറണാകുളം പിറവത്ത് പ്ലസ് ടു വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി

എറണാകുളം പിറവത്ത് പ്ലസ് ടു വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി. ഓണക്കൂർ സ്വദേശിയായ അർജുൻ രഘുവിനെയാണ് കാണാതായത്. പാമ്പാക്കുട ഗവൺമെന്റ് സ്കൂളിലെ വിദ്യാർത്ഥിയാണ് അർജുൻ രഘു. ഇന്നലെ രാവിലെ സ്കൂളിലേക്കെന്ന് പറഞ്ഞാണ് അ‍ർജുൻ പോയത്. പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തിയില്ല.


അ‍ർജുൻ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പിറവം പൊലീസിൻ്റെ നേതൃത്വത്തിൽ അന്വേഷണം നടത്തുന്നുണ്ട്. അ‍ർജുൻ ഇന്നലെ സ്കൂളിൽ എത്തിയിട്ടില്ല എന്ന് സ്കൂൾ അധികൃതർ വീട്ടിൽ അറിയിച്ചതിനെ തുട‍ർന്നാണ് കുടുംബം കുട്ടിയെ കാണുന്നില്ല എന്ന വിവരം അറിയുന്നത്. അതേസമയം വിദ്യാർത്ഥി പിറവം ബസ്റ്റാൻ്റിൽ നിന്ന് ബസ് കയറി പേപ്പതി സ്റ്റോപ്പിൽ വരെ ഇറങ്ങിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS