HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ പട്ടാപ്പകൽ മോഷണം: ആറ് പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടതായി പരാതി

ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ മോഷണം

ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ മോഷണം. ജസ്റ്റിസ് എ ബദറുദ്ദീന്റെ പത്തടിപ്പാലത്തെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച്ചയാണ് മോഷണമുണ്ടായത്. ആറ് പവന്‍ സ്വര്‍ണം പോയതായാണ് പരാതി. സംഭവത്തില്‍ കളമശേരി പൊലീസ് കേസെടുത്തു. തിങ്കളാഴ്ച്ച രാവിലെ ഒന്‍പതുമണിക്കും പന്ത്രണ്ടരയ്ക്കും ഇടയിലാണ് മോഷണം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്.


എ ബദറുദ്ദീന്റെ പ്രൈവറ്റ് സെക്രട്ടറിയാണ് കളമശേരി പൊലീസിന് പരാതി നല്‍കിയത്. മേശയ്ക്കുമുകളില്‍ വെച്ചിരുന്ന വളയടക്കം ആറുപവന്റെ സ്വര്‍ണമാണ് മോഷണം പോയതെന്നും പരാതിയില്‍ പറയുന്നു. പരിചയക്കാരായ ആരെങ്കിലുമാണോ സ്വര്‍ണം എടുത്തത് എന്നതിലുള്‍പ്പെടെ പൊലീസിന് സംശയമുണ്ട്. പൊലീസ് സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചുവരികയാണ്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA