HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

Gold Rate Today: കുതിച്ചുയർന്ന് സ്വർണവില, രണ്ട് ദിവസത്തിനിടെ കൂടിയത് 920 രൂപ, ഇന്നത്തെ നിരക്കറിയാം(22-07-2025)

Gold Rate: Honesty News

സംസ്ഥാനത്ത് ഇന്ന് സ്വർണവില‌ കുതിച്ചുയർന്നു. റെക്കോർഡ് വിലയ്ക്കരികിലാണ് ഇന്ന് സ്വർണവിലയുള്ളത്. പവന് ഇന്ന് 840 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 74280 രൂപയാണ്.


അന്താരാഷ്ട്ര സ്വർണ്ണവിലയിൽ വീണ്ടും കുതിപ്പുണ്ടായതോടെയാണ് സംസ്ഥാനത്ത് സ്വർണവില ഉയർന്നത്. അന്താരാഷ്ട്ര സ്വർണ്ണവില 3400 ഡോളർ കടന്നു. സംസ്ഥാനത്ത് ഇന്നലെയും സ്വർണവില ഉയർന്നിരുന്നു. 80 രൂപയാണ് ഇന്നലെ സ്വർണത്തിന് വർദ്ധിച്ചത്. രണ്ട് ദിവസംകൊണ്ട് 920 രൂപ ഉയർന്നു. ഒരു മാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന് സ്വർണവില.


ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വപണി വില 9285 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7615 രൂപയാണ്. വെള്ളിയുടെ വിലയിലും ഇന്ന മാറ്റമില്ല. റെക്കോർഡ് വിലയ്ക്കരികിലാണ് വെള്ളിവില. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 123 രൂപയാണ്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS