
ഇടുക്കി മരിയാപുരത്തിന് സമീപം മില്ലുംപടിയിൽ വാറ്റ്ചാരായവും കോടയുമായി ഒരാൾ അറസ്റ്റിൽ. ഇടുക്കി മരിയാപുരം മില്ലുംപടി സ്വദേശി പനച്ചേൽ സുരേഷ് (54) ആണ് അറസ്റ്റിലായത്. തങ്കമണി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രാഹുൽ ജോണും സംഘവും നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
പ്രതിയുടെ വീടിന് സമീപത്ത് കുഴിച്ചിട്ട നിലയിൽ 25 ലിറ്റർ കോടയും വീട്ടിനുള്ളിൽ നിന്ന് രണ്ടരലിറ്ററോളം വാറ്റുചാരായവും എക്സൈസ് സംഘം കണ്ടെടുത്തു. വിവിധ അബ്കാരി കേസുകളിൽ മുൻപ് അറസ്റ്റിലായിട്ടുള്ള വ്യക്തിയാണ് സുരേഷ്. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ മാരായ ജയൻ പി ജോൺ, ഷിജു പി കെ,, ഗ്രേഡ് പി ഒ മാരായ ജിൻസൺ, ജോഫിൻ, വനിതാ സി ഇ ഒ ഷീന തോമസ്, സി ഇ ഒ മാരായ അമൽ, ആനന്ദ്, ബിലേഷ് എന്നിവർ പങ്കെടുത്തു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.