HONESTY NEWS ADS

സര്‍ക്കാര്‍ ശിപാര്‍ശ അംഗീകരിച്ച് ഗവര്‍ണര്‍; കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ ജയില്‍ മോചിതയാകും

കാരണവര്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട ഷെറിന്‍ ജയില്‍ മോചിതയാകും

ചെങ്ങന്നൂര്‍ ഭാസ്‌കര കാരണവര്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട ഷെറിന്‍ ജയില്‍ മോചിതയാകും. ഷെറിനെ മോചിപ്പിക്കണമെന്ന മന്ത്രിസഭാ ശിപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു. ആദ്യഘട്ടത്തില്‍ ഷെറിനെ മോചിപ്പിക്കണമെന്ന ശിപാര്‍ശ ഗവര്‍ണര്‍ തിരിച്ചയച്ചിരുന്നു.


മാനുഷിക പരിഗണനയും സ്ത്രീയെന്ന പരിഗണനയും കണക്കിലെടുത്താണ് മോചനത്തിന് അംഗീകാരം നല്‍കിയതെന്നാണ് രാജ്ഭവന്റെ വിശദീകരണം. മോചന ഉത്തരവ് പുറത്തിറങ്ങുന്നതോടെ ഷെറിന് ജയില്‍ മോചിതയാകാന്‍ സാധിക്കും. കണ്ണൂര്‍ ജയിലിലായിരുന്നു കഴിഞ്ഞിരുന്നത്. ശിക്ഷാ ഇളവ് നല്‍കാനുള്ള ശിപാര്‍ശവന്നതിന് ശേഷവും മറ്റൊരു തടവുകാരിയുമായുണ്ടായ സംഘര്‍ഷത്തില്‍ ഷെറിനെതിരെ നടപടികള്‍ ഉണ്ടായിരുന്നു.


ജനുവരി 28ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഷെറിന്‍ കാരണവര്‍ അടക്കം 11 തടവുകാരെ മോചിപ്പിക്കണമെന്ന ശിപാര്‍ശ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അന്ന് ഗവര്‍ണര്‍ പട്ടിക തിരിച്ചയച്ചു. വിശദമായ പെര്‍ഫോമ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഗവര്‍ണറുടെ നടപടി. 2009ലാണ് ഭര്‍തൃപിതാവായ ഭാസ്‌കര കാരണവരെ ഷെറിനും മറ്റു മൂന്നു പ്രതികളും ചേര്‍ന്ന് വീടിനുള്ളില്‍ കൊലപ്പെടുത്തിയത്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS