HONESTY NEWS ADS

പെൺകുട്ടികളുമായി സംസാരിച്ചതിനെച്ചൊല്ലി തർക്കം; ഈറോഡിൽ പ്ലസ് ടു വിദ്യാർത്ഥിയെ സഹപാഠികൾ മർദിച്ച് കൊന്നു

പ്ലസ് ടു വിദ്യാർത്ഥിയെ സഹപാഠികൾ മർദിച്ച് കൊന്നു

തമിഴ്നാട് ഈറോഡിൽ പ്ലസ് ടു വിദ്യാർത്ഥിയെ സഹപാഠികൾ മർദിച്ച് കൊന്നു. ഈറോഡ് ടൗൺ സർക്കാർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ ആദിത്യയാണ് സഹപാഠികളുടെ മർദനത്തിൽ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു.


പെൺകുട്ടികളുമായി സംസാരിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം കൊലപാതകത്തിലേക്ക് വഴിവച്ചതായി പൊലീസ് പറഞ്ഞു.ആദിത്യയും പ്രതികളും സംഭവ സമയത്ത് മദ്യപിച്ചിരുന്നതായും, ഇവർക്കിടയിൽ മുമ്പും പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും ആദിത്യയുടെ അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS