HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഓൺലൈൻ മുഖേന മയക്കുമരുന്നുകൾവാങ്ങി വിൽപ്പന; രണ്ടുപേർ അറസ്റ്റിൽ

എംഡിഎംഎ മയക്കുമരുന്ന് സ്റ്റാമ്പുകളുമായി രണ്ടുപേർ അറസ്റ്റിൽ

എറണാകുളത്ത് സ്വകാര്യ ലോഡ്ജിൽ എക്സൈസ് നടത്തിയ റെയ്‌ഡിൽ എംഡിഎംഎ മയക്കുമരുന്ന് സ്റ്റാമ്പുകളുമായി യുവാവിനെയും യുവതിയെയും അറസ്റ്റ് ചെയ്തു. ലക്ഷദ്വീപ് സ്വദേശിനി ഫരീദ (27), എറണാകുളം സ്വദേശി ശിവദാസൻ (25) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 3.738 ഗ്രാം എംഡിഎംഎയും 30 എണ്ണം(0.288ഗ്രാം) എൽഎസ്ഡി സ്റ്റാമ്പുകളും കണ്ടെടുത്തു. ഓൺലൈൻ മുഖേന മയക്കുമരുന്നുകൾവാങ്ങി വിൽപ്പന നടത്തുകയായിരുന്നു പ്രതികളുടെ രീതി. എറണാകുളം എക്സൈസ് എൻഫോഴ്സ്മെന്‍റ് ആൻഡ് ആന്‍റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി ശ്രീരാജിന്‍റെ നിർദ്ദേശാനുസരണം എക്സൈസ് ഇൻസ്പെക്ടർ കെ പി പ്രമോദും സംഘവും ചേർന്നാണ് റെയ്‌ഡ്‌ നടത്തിയത്


അതേസമയം മൂവാറ്റുപുഴയിൽ എംഡിഎംഎയുമായി യുവാവിനെ അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ പേഴക്കപ്പള്ളി സ്വദേശിയായ ഷാമോൻ (28) ആണ് ഒന്നര ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. മൂവാറ്റുപുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി കൃഷ്ണകുമാറും സംഘവും ചേർന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS