
കോതമംഗലത്ത് വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. കാറും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ;അപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ നെല്ലിക്കുഴി സ്വദേശി എടപ്പാറയിൽ കുഞ്ഞുമുഹമ്മദ് (48) ആണ് മരിച്ചത്. തങ്കളം റാഡോ ടയേഴ്സിന് മുന്നിൽ ഇന്ന് വൈകിട്ട് ആറരയോടെ ആയിരുന്നു അപകടം. കോതമംഗലം ഭാഗത്തേക്ക് വന്ന കാർ എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരപരിക്കേറ്റ കുഞ്ഞുമുഹമ്മദിനെ ഉടൻതന്നെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വർഷങ്ങളായി കോതമംഗലം മാർക്കറ്റിലെയും നെല്ലിക്കുഴിയിലേയും പച്ചക്കറി വ്യാപാരിയായിരുന്നു.