HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

Gold Rate Today: 12 ദിവസങ്ങൾക്ക് ശേഷം സ്വർണവില ഉയർന്നു, ഇന്നത്തെ നിരക്കറിയാം(21-08-2025)

Gold Rate: Honesty News

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. ഒരിടവേളയ്ക്ക് ശേഷമാണ് ഇന്ന് വിപണിയിൽ വില വർദ്ധിച്ചിട്ടുള്ളത്. ഈ മാസം എട്ടാം തിയ്യതി സർവ്വകാല റെക്കോർഡിലെത്തിയ വിലയിൽ പിന്നീടുള്ള ദിവസങ്ങളിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. 12 ദിവസങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്തെ സ്വർണ വില ഉയരുന്നത് എന്നും ശ്രദ്ധേയമാണ്. ഇന്ന് 400 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയിട്ടുള്ളത്. ഓണ വിപണി സ്വർണവിലയിൽ എന്ത് മാറ്റമുണ്ടാക്കും എന്ന ആകാംക്ഷയിലാണ് ഉപഭോക്താക്കൾ. 73,840 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില. 9,230 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ടത്.


ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS