HONESTY NEWS ADS

മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയ്ക്ക് മര്‍ദനം; സംഭവം ഇടുക്കി തൊടുപുഴയിൽ, ആക്രമിച്ചത് വാഹനത്തിൽ പിന്തുടർന്ന മൂന്നംഗ സംഘം

ഇടുക്കി: മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയ്ക്ക് മര്‍ദനം

മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയ്ക്ക് മർദനം. വാഹനത്തിൽ പിന്തുടർന്നെത്തിയ സംഘം ആയിരുന്നു ഷാജനെ മർദിച്ചത്. ഇടുക്കിയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത മടങ്ങും വഴി തൊടുപുഴ മങ്ങാട്ട് കവലയിൽ ആണ് സംഭവം. മർദനത്തിൽ പരിക്കേറ്റ ഷാജൻ തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. മൂക്കിനേറ്റ പരിക്ക് ഗുരുതരമല്ല.


വൈകിട്ട് വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോൾ മുന്നംഗ സംഘം കാറിൽ പിന്തുടരുകയായിരുന്നു. വാഹനം തടഞ്ഞു നിർത്തിയ സംഘം ഷാജനെ മർദിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. വാർത്തയുമായി ബന്ധപ്പെട്ട തർക്കവും തുടർന്നുള്ള പ്രകോപനവുമാണ് ആക്രമണത്തിൽ കലാശിച്ചത്. അക്രമികളെ തിരിച്ചറിയാൻ സാധിച്ചില്ലെന്നാണ് ഷാജൻ പൊലീസിന് നൽകിയ പ്രാഥമിക മൊഴി. വിശദ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS