
തമിഴ്നാട് കടലൂരിലുണ്ടായ വാഹനാപകടത്തിൽ മലയാളി നർത്തകി ഗൗരി നന്ദ അന്തരിച്ചു. കൊച്ചി സ്വദേശിയാണ് ഗൗരി നന്ദ. 20 വയസ്സായിരുന്നു. ഗൗരി അടക്കം 9 പേർ സഞ്ചരിച്ച കാർ, ചിദംബരം അമ്മപ്പെട്ടെ ബൈപാസിൽ വച്ചാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് മറിയുകയായിരുന്നു.
ഗൗരി നന്ദയെ കൂടാതെ കാറിലുണ്ടായിരുന്ന 8 പേർക്കും പരിക്കേറ്റു. ഇവരെ കടലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്. പുതുച്ചേരിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം ഉണ്ടായത്. ഗൗരി നന്ദയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.