HONESTY NEWS ADS

ഈ ശനിയും ഞായറും അവധിയില്ല; ഓഗസ്റ്റ് 9, 10 പ്രവൃത്തി ദിനമായിരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ

SBI HOME LOAN

വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ഈ വരുന്ന ശനി, ഞായർ (ഓഗസ്റ്റ് 9,10) തിയതികളിൽ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് അവധിയുണ്ടായിരിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഈ ദിവസങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രവൃത്തി ദിനമായിരിക്കുമെന്നും വോട്ടർ പട്ടിക പുതുക്കാൻ എല്ലാവർക്കും അവസരം ലഭിക്കുമെന്നും കമ്മീഷൻ അറിയിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായാണ് വോട്ടര്‍പട്ടിക പുതുക്കാൻ അവസരം നൽകിയിരിക്കുന്നത്. പുതുക്കുന്നതിനുള്ള അവസാനതീയതി ഓഗസ്റ്റ് 12 വരെ നീട്ടുകയും ചെയ്തിട്ടുണ്ട്.


നേരത്തെ ഓഗസ്റ്റ് എട്ട് വരെയായിരുന്നു വോട്ടർപട്ടിക പുതുക്കാനുള്ള സമയപരിധി. കൂടുതൽ ആളുകൾക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാനും നിലവിലെ വിവരങ്ങളിൽ മാറ്റങ്ങൾ വരുത്താനും അവസരം നൽകുന്നതിന് വേണ്ടിയാണ് സമയപരിധി നീട്ടിയത്. നേരത്തെ കോൺഗ്രസ് അടക്കം വോട്ടർ പട്ടിക പുതുക്കാനുള്ള സമയപരിധി നീട്ടണമെന്ന് ആവശ്യം ഉയർന്നിരുന്നു. ഈ വർഷം അവസാനത്തോടെ കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർപട്ടിക പുതുക്കുന്നത്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS