.jpeg)
തൊടുപുഴയിൽ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. വിൽപ്പനക്കെത്തിച്ച 1.3 കിലോഗ്രാം കഞ്ചാവുമായി പട്ടാണിക്കുന്ന് സ്വദേശി ഓണാട്ടുപുത്തൻപുര ഷിയാസ് (കാള ഷിയാസ് - 41), പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി മഹത്താബ് അലി മുണ്ടൽ (50) എന്നിവരെയാണ് തൊടുപുഴ എക്സൈസ് അറസ്റ്റ് ചെയ്തത്. വെങ്ങല്ലൂരിൽ നടത്തിയ പരിശോധനയ്ക്കിടയിലാണ് ഇരുചക്ര വാഹനത്തിൽ കഞ്ചാവുമായി എത്തിയ പ്രതികൾ പിടിയിലായത്. ഷിയാസിനെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും മറ്റുള്ള പ്രതികളെ ഉടനടി പിടികൂടുമെന്നും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.കെ രാജേഷ് അറിയിച്ചു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.