HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

സംസ്ഥാനത്തെ ബിവറേജുകൾ നാളെ നേരത്തെ അടയ്ക്കും; ഇനി തുറക്കുക ഒക്ടോബര്‍ 3ന്

ബിവറേജസ് ഔട്ട്ലെറ്റുകൾ നാളെ നേരത്തെ അടയ്ക്കും

സംസ്ഥാനത്ത് നാളെ (സെപ്റ്റംബര്‍ 30) ബിവറേജസ് ഔട്ട്ലെറ്റുകൾ പ്രവര്‍ത്തിക്കുക രാത്രി 7 മണി വരെ മാത്രം. അർദ്ധ വാർഷിക സ്റ്റോക്ക് ക്ലിയറൻസിനെ തുടര്‍ന്നാണ് ഔട്ട്ലെറ്റുകൾ നേരത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കുക. ഒക്ടോബര്‍ 1 ഡ്രൈ ഡേ ആയതിനാലും ഒക്ടോബര്‍ 2 ഗാന്ധി ജയന്തിയായതിനാലും ഇനി ഒക്ടോബര്‍ 3-ാം തീയതി മാത്രമേ ബിവറേജസ് ഔട്ട്ലെറ്റുകൾ തുറന്ന് പ്രവര്‍ത്തിക്കുകയുള്ളൂ. ഒക്ടോബർ-2ന് ബിവറേജസ് കോര്‍പ്പറേഷന് മാത്രമല്ല, ബാറുകളും അവധിയായിരിക്കും. ത്രിവേണി സ്റ്റോറുകൾക്കും, കൺസ്യൂമർ ഫെഡ് ഷോപ്പുകൾക്കും ഇത് ബാധകമായിരിക്കും.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA