HONESTY NEWS ADS

നിയന്ത്രണം നഷ്ട്ടപ്പെട്ട ഇരുചക്രവാഹനം ഓട്ടോറിക്ഷയിൽ ഇടിച്ചു; തെറിച്ച് വീണ അദ്ധ്യാപകന്റെ ദേഹത്തുകൂടെ ലോറി കയറിയിറങ്ങി, പുളിയന്മല ക്രൈസ്റ്റ് കോളേജിലെ അദ്ധ്യാപകന് ദാരുണാന്ത്യം

തൊടുപുഴ-പുളിയന്മല സംസ്ഥാനപാതയിൽ പുളിയന്മലയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ അദ്ധ്യാപകന് ദാരുണാന്ത്യം

തൊടുപുഴ-പുളിയന്മല സംസ്ഥാനപാതയിൽ പുളിയന്മലയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ അദ്ധ്യാപകന് ദാരുണാന്ത്യം. കുമളി മുരിക്കടി സ്വദേശിയും പുളിയന്മല ക്രൈസ്റ്റ് കോളേജ് അധ്യാപകനുമായ ജോയ്‌സ് പി. ഷിബു ( 25) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.15 ഓടെ പുളിയൻമല കമ്പനിപ്പടിയിലാണ് അപകടമുണ്ടായത്. പുളിയൻമല ഭാഗത്തു നിന്നും കട്ടപ്പന ഭാഗത്തേക്ക് വരികയായിരുന്ന ജോയ്‌സിൻ്റെ ബൈക്ക് മുന്നിൽ പോകുകയായിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷം റോഡിലേക്ക് മറിയുകയായിരുന്നു.


ഈ സമയം എതിരെ വന്ന ലോറി ദേഹത്തു കൂടി കയറിയിറങ്ങുകയായിരുന്നു. ഇതുവഴിയെത്തിയ യാത്രക്കാരും മറ്റും ചേർന്ന് ഉടൻ തന്നെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ഗുരുതരമായി പരുക്കേറ്റ ജോയ്‌സ് തൽക്ഷണം മരിക്കുകയായിരുന്നു. ക്രൈസ്റ്റ് കോളേജിലെ പൂർവവിദ്യാർത്ഥി കൂടിയായ ജോയ്‌സ് ഇപ്പോൾ ഇവിടെ ബി. ബി.എ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം ഇരുപതേക്കർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. വണ്ടൻമേട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS