HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ടിക്കറ്റ് നൽകാതെ പണം വാങ്ങി; മുന്നാറിലെ കെഎസ്ആർടിസി ഡബിൾ ഡക്കർ ബസ് കണ്ടക്ടർ അറസ്റ്റിൽ

ഇടുക്കി: മൂന്നാറിലെ കെഎസ്ആർടിസി ഡബിൾ ഡക്കർ ബസ് കണ്ടക്ടർ അറസ്റ്റിൽ

മുന്നാറിലെ ഡബിൾ ഡക്കർ ബസ് കണ്ടക്ടർ വിജിലൻസ് പിടിയിൽ. മൂന്നാർ കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ കം കണ്ടക്ടർ പ്രിൻസ് ചാക്കോയാണ് പിടിയിലായത്. വിനോദയാത്രയ്ക്ക് എത്തിയവർക്ക് ടിക്കറ്റ് നൽകാതെ പണം വാങ്ങിയ സംഭവത്തിലാണ് അറസ്റ്റ്. തിരുവനന്തപുരത്തുനിന്നുള്ള വിജിലൻസ് സംഘമാണ് പ്രിൻസ് ചാക്കോയെ പിടികൂടിയത്. അശ്രദ്ധമായി വാഹനമോടിച്ചതിന് ഇതേ ബസ്സിന്റെ ഡ്രൈവറെ രണ്ടാഴ്ച മുൻപ് സസ്പെൻഡ് ചെയ്തിരുന്നു.മൂന്നാറിലെ പ്രകൃതി ഭംഗി ആസ്വദിക്കാനായി കെഎസ്ആർടിസി ഒരുക്കിയ ബസാണ് ഇത്.


400 രൂപയാണ് ടിക്കറ്റ് ചാർജ്. കഴിഞ്ഞ ദിവസം ചിന്നക്കനാലിൽ നിന്ന് മൂന്നാറിലേക്ക് പോകവേ ബസ് യാത്രക്കാരിയിൽ നിന്നുമാണ് കണ്ടക്ടർ പൈസ വാങ്ങിയത്. പണം വാങ്ങി ടിക്കറ്റ് കൊടുക്കാൻ തയ്യാറായില്ല. ബസിൽ ഉണ്ടായിരുന്ന വിജിലൻസ് സംഘം ഉടൻ നടപടിയെടുക്കുകയായിരുന്നു. ഇതിന് മുമ്പും പ്രിൻസ് ഇത്തരത്തിലുള്ള പ്രവൃത്തി നടത്തിയിരുന്നുവെന്നാണ് പരാതി.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS