HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഓൺലൈൻ ട്രേഡിംഗിലൂടെ മികച്ച ലാഭം വാഗ്‌ദാനം ചെയ്തു; തൊടുപുഴ സ്വദേശിയിൽ നിന്നും 1.5 കോടി തട്ടി, പ്രതി പിടിയിൽ

ഇടുക്കി: ഓൺലൈൻ ട്രേഡിംഗിലൂടെ മികച്ച ലാഭം വാഗ്‌ദാനം ചെയ്തത് കോടികൾ തട്ടിയ പ്രതി പിടിയിൽ

തൊടുപുഴ സ്വദേശിയിൽ നിന്നും ഓൺലൈൻ ട്രേഡിംഗിലൂടെ മികച്ച ലാഭമുണ്ടാക്കാം എന്ന് വിശ്വസിപ്പിച്ച് കോടികൾ തട്ടിയ പ്രതി പിടിയിൽ. മലപ്പുറം കാളികാവ് സ്വദേശിയായ ആഷിഖ് എ (26)- യാണ്  ഇടുക്കി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. 1,63,00,000 രൂപ വിവിധ അക്കൌണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യിപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നു.


ഇടുക്കി ജില്ലാ പോലീസ് മേധാവി ശ്രീ. കെ.എം സാബു മാത്യു ഐ പി എസ് ന്റെ നിർദ്ദേശാനുസരണം ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ. കെ.ആർ. ബിജുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ തൊടുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS